അന്തർദേശീയംടെക്നോളജി

ഓപ്പൺ എഎൈയിലെ സേഫ്റ്റി ടീം മേധാവി ഡേവിഡ് റോബിൻസൺ രാജിവെച്ചു

കാലിഫോർണിയ : ഓപ്പൺ എഎൈയിലെ സേഫ്റ്റി ടീം മേധാവി ഡേവിഡ് റോബിൻസൺ രാജിവെച്ചു. എഐ വികസിപ്പിച്ചെടുക്കുന്നതിൽ കമ്പനികൾ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും തൊഴിൽ സംസ്കാരം തകർന്നടിഞ്ഞുവെന്നും റോബിൻസൺ പറഞ്ഞു.

പ്രശസ്ത മാഗസിനായ ‘ദി അറ്റ്ലാന്റികി’ന് നൽകിയ അഭിമുഖത്തിലാണ് രാജിക്ക് പിന്നിലെ കാരണം റോബിൻസൺ വ്യക്തമാക്കിയത്. പുതിയ മോഡലുകൾ പുറത്തിറക്കാനുള്ള നെട്ടോട്ടത്തിൽ കമ്പനി വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും റോബിൻസൺ ആരോപിച്ചു.

ഓപ്പൺ എഐയുടെ സേഫ്റ്റി ടീമിന്റെ ട്രാൻസ്പരൻസി ജോലികൾ ചെയ്തിരുന്നത് ഡേവിഡ് റോബിൻസൺ ആണ്. പരീക്ഷണങ്ങളിലൂടെയും തോൽവികളിലൂടെയും മുന്നേറിയ ഓപ്പൺ എഐ സ്വയം നിയന്ത്രണം വിട്ടുപോകുന്നത് തടയുന്നതിൽ പരാജയപ്പെട്ടുവെന്നും റോബിൻസൺ ലേഖനത്തിൽ പറഞ്ഞു.

സൂപ്പർ ഇന്റലിജൻ്റ് എഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാൻ 50 ശതമാനത്തോളം സാധ്യതയുണ്ടെന്ന് യുകെ സർക്കാരിന്റെ എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചീഫ് സയന്റിസ്റ്റ് ജെഫ്രി ഇർവിങ്ങും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായ ആശങ്കകൾ ഉന്നയിച്ച് ആന്ത്രോപിക് കമ്പനിയിലെ ഗവേഷകനായിരുന്ന ജേക്കബ് കോക്സണും കഴിഞ്ഞ മാസം രാജി വെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button