അന്തർദേശീയം

ഇറാനുമായുള്ള സാമ്പത്തിക വ്യാപാര ഇടപാടുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് : യുഎഇ

ദുബായ് : ഇറാനുമായുള്ള സാമ്പത്തിക വ്യാപാര ഇടപാടുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചെന്ന് വ്യക്തമാക്കി യുഎഇ. ഗള്‍ഫിലേക്ക് ഇറാന്‍ ആക്രമണം നടന്നതോടെയാണ് നടപടി. എന്നാല്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുമെന്നും ഇറാന്‍ പറഞ്ഞു.

യുഎഇയ്ക്ക് നേരെ ഇറാന്‍ രണ്ട് മിസൈലുകള്‍ അയച്ചതായും അവ കടലില്‍ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. അതേസമയം ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നെന്ന് പുറത്തുവന്ന വിവരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിഷേധിച്ചു. ചര്‍ച്ചയ്ക്കായി അമേരിക്ക യാചിക്കുകയാണെന്നാണ് ഇറാന്‍ അവകാശപ്പെട്ടിരിക്കുന്നത്. യുഎസ് നാവിക ഉപരോധം പൂര്‍ണ്ണ ശക്തിയില്‍ തുടരുന്നതായി ട്രംപ് അറിയിച്ചു. ഹോര്‍മൂസ് വഴിയുള്ള കപ്പല്‍ നീക്കത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില 91 ഡോളര്‍ കടന്നു. മൂന്ന് ആഴ്ചക്കിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇതോടെ എണ്ണവില എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button