കേരളം

മുന്‍മന്ത്രി എംബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു

പാലക്കാട് : മുന്‍മന്ത്രി എംബി രാജേഷിന്റെ സഹോദരന്‍ മാമ്പറ്റ എം ബി ബ്രിജേഷ് (44) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ബുധനാഴ്ച ) പുലര്‍ച്ചെയായിരുന്നു മരണം.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ മൃതദേഹം കയിലിയാട് വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം നാലുമണിയോടെ സംസ്‌കരിക്കും. വിദേശത്താണ് ജോലി. അച്ഛന്‍: എം. ബാലകൃഷ്ണന്‍, അമ്മ : എം കെ രമണി, ഭാര്യ: ഭായി ബ്രിജേഷ്, സഹോദരി: സംഘമിത്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button