അന്തർദേശീയം
മങ്കിപോക്സ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
വാഷിങ്ടണ്‍: മങ്കിപോക്സില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡബ്യു.എച്ച്.ഒ നല്കുന്ന ഏറ്റവും വലിയ മുന്നറിയിപ്പാണിത്.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
70 ശതമാനം രോഗികളും യുറോപ്യന്‍ രാജ്യങ്ങളിലാണ്. മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
നേരത്തെ ഇന്ത്യയിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.