ഡോളറിനെതിരെ രൂപയുടെ മൂല്യം താഴോട്ട്

ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 16 പൈസ നഷ്ടത്തോടെയാണ് രൂപ ഡോളറിനെതിരെ വ്യാപാരം തുടങ്ങിയത്. 94.90 രൂപയിലാണ് ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ ഡോളറിന് കരുത്തായപ്പോള്‍ അത് മറ്റ് കറന്‍സികളുടെ മൂല്യമിടിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ സെഷനിലാണ് രൂപയുടെ മൂല്യമിടിയുന്നത്.
എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നും ആര്‍ബിഐ പ്രഖ്യാപിച്ച നടപടികളും കാരണം ഡോളറിനെതിരെ രൂപ പിടിച്ചുനിന്നിരുന്നു. എന്നാല്‍, സെപ്തംബറില്‍ നടക്കുന്ന വായ്പ അവലോകന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രൂപയുടെ മൂല്യമിടിയുകയായിരുന്നു.
അവസാന വായ്പ അവലോകനത്തിലും പലിശനിരക്കുകള്‍ കുറക്കാനുള്ള തീരുമാനമാണ് യുഎസ് ഫെഡറല്‍ റിസര്‍വ് എടുത്തത്. ഇതിന് പിന്നാലെ ഇനി പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതകള്‍ വിരളമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.



