മാൾട്ടാ വാർത്തകൾ

പ്രവർത്തനപന്ഥാവിൽ ആവേശം നിറച്ച് യുവധാര മാൾട്ട സംഘടനാ സമ്മേളനം

പ്രവർത്തനപന്ഥാവിൽ ആവേശം നിറച്ച് യുവധാര മാൾട്ട സംഘടനാ സമ്മേളനം . ഞായറാഴ്ച (സഖാവ് അച്യുതാനന്ദൻ നഗർ) ഓർഫിയം ഹാൾ gzira യിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷൻ സിബി മാധവൻ പതാക ഉയർത്തി. കഴിഞ്ഞ സമ്മേളന കാലയളവു മുതൽ ഈ സമ്മേളന കാലയളവു വരെ നമ്മെ വിട്ടു പിരിഞ്ഞവർക്ക് സ. സന്തോഷ്‌ അനുശോചനം രേഖപ്പെടുത്തി.സ.ജെലു ജോർജ് സ്വാഗതം ചെയ്തു. സംഘടനാ സമ്മേളനം മുൻ വ്യവസായ മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ സ. പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. സംഘടനക്കുവേണ്ടി സ. അയൂബ് തവനൂർ പ്രമേയം അവതരിപ്പിച്ചു . സെക്രട്ടറിയായി അരുൺ ബെന്നി വീണ്ടും തിരഞ്ഞെടുക്കപെട്ടു, (പ്രസിഡന്റ്‌) സിബി മാധവൻ,( ട്രഷറർ )ജിബി കെ ജോൺ,( ജോയിൻ സെക്രട്ടറി) കെ എസ് സജീഷ്, (വൈസ് പ്രസിഡന്റ്‌) സന്തോഷ്‌ മാത്യു എന്നിവരെയും ഭാരവാഹികളായി സംഘടനാ സമ്മേളനം തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button