യൂറോപ്യൻ യൂണിയൻ വാർത്തകൾ

സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു ; രാജിയ്‌ക്ക് ഒരുങ്ങി ഇറ്റാലിയൻ പ്രധാനമന്ത്രി


റോം: പണപ്പെരുപ്പം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഇറ്റലിയിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രി മരിയോ ദ്രാഗി. മഹാമാരിയ്‌ക്ക് ശേഷം ഐക്യ മുന്നണി സർക്കാരിന്റെ സാദ്ധ്യതകൾ സംശയത്തിൽ നിന്നിരുന്നങ്കിലും സെനറ്റിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ അദ്ദേഹത്തിന് വിജയിക്കാനായി. എന്നാൽ സഖ്യ കക്ഷികൾ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് രാജിയിലേക്ക് നീങ്ങുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ധന വില വർദ്ധനവിന് പരിഹരിക്കുന്നതിനായി ദുരിതാശ്വാസ ബില്ല് അവതരിപ്പിച്ചിരുന്നു. എന്നാൽ 5- സ്റ്റാർ അംഗങ്ങൾ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് രാജിയിലേക്ക് നീങ്ങിയത്. തുടർന്ന് സർക്കാർ വൻ പ്രതിസന്ധിയിലായി. വിജയ സാദ്ധ്യതയും സംശയത്തിന്റെ നിഴലിൽ ആയിരുന്നു.

സഖ്യ കക്ഷികളിൽ ഏറിയ പങ്കും 5- സ്റ്റാർ അംഗങ്ങൾ ആയതിനാൽ അവരുടെ പിന്തുണയില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. കഴിഞ്ഞ വർഷമാണ് കക്ഷികൾ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയുടെ രാജി സംബന്ധിച്ച് കൂടുതൽ തീരുമാനമെടുക്കുന്നത് പ്രസിഡന്റ് സെർജിയോ മാറ്റരെല്ല ആകും. രാജി സ്വീകരിക്കണമോയെന്ന് അദ്ദേഹമാകും തീരുമാനിക്കുക. പ്രസിഡന്റിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതു വരെ പ്രധാനമന്ത്രി പദത്തിൽ തുടരാൻ ദ്രാഗിയ്‌ക്ക് കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button