കേരളംചരമം

മുൻ മന്ത്രിയും സി.പി.എം നേതാവുമായ ടി. ശിവദാസ മേനോൻ അന്തരിച്ചു


കോഴിക്കോട്: സിപിഐഎം മുതിർന്ന നേതാവ് ടി. ശിവദാസ മേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ രോ​ഗങ്ങൾ കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു. ദീർഘകാലം സിപിഐഎം സെക്രട്ടേറിയേറ്റ് അം​ഗമായിരുന്നു. പിന്നീട് വാർദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ സെക്രട്ടേറിയേറ്റില്‍ നിന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റുകയായിരുന്നു.

അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശിവദാസ മേനോന്‍ വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയ പ്രവർത്തനത്തില്‍ സജീവമായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയ ജീവിതത്തിന് തുടക്കം. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ കെട്ടിപടുക്കുന്നതിലും ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌ക്കൂളില്‍ 30 വര്‍ഷത്തോളം അധ്യാപകനായിരുന്നു.1987, 1991, 1996 കാലയളവില്‍ മലമ്പുഴയില്‍ നിന്നാണ് നിയമസഭയിലെത്തിയത്. 1977, 1980, 1984 തിരഞ്ഞെടുപ്പുകളില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടീച്ചേഴ്സ് ഗ്രൗണ്ടിലെ നീണ്ട കരിയറിൽ അദ്ദേഹം ആദ്യം കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജിയണൽ പ്രസിഡന്റായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെപിടിയു) ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button