അന്തർദേശീയം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം; വൻ തീപിടിത്തം

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ബുധനാഴ്ച പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണം നടന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) സ്ഥിരീകരിച്ചു.

കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി നിയന്ത്രണത്തിലുള്ള ഇന്ധന സംഭരണ ടാങ്കുകളെയാണ് ഡ്രോണുകൾ ലക്ഷ്യമിട്ടതെന്നും, ആക്രമണത്തെ തുടർന്ന് സ്ഥലത്ത് വലിയ തീപിടിത്തം ഉണ്ടായതായും ഡി ജി സി എയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു.

സംഭവത്തെ തുടർന്ന് അടിയന്തര പ്രതികരണ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി അഗ്‌നിശമന പ്രവർത്തനങ്ങൾ ആരംഭിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഗണ്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനും പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. വിമാനത്താവളത്തിലെ സുരക്ഷാ നടപടികളും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button