ഗുഡ് ഫ്രൈഡേ നൈറ്റ് വാക്ക് മാരത്തോൺ; വ്യാഴാഴ്ച പ്രത്യേക സൗജന്യ ഷട്ടിൽ സർവീസുകൾ നടത്തും : എംപിടി

ഗുഡ് ഫ്രൈഡേ നൈറ്റ് വാക്ക് മാരത്തോണിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി വ്യാഴാഴ്ച പ്രത്യേക സൗജന്യ ഷട്ടിൽ സർവീസുകൾ നടത്തുമെന്ന് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്. ഫ്ലോറിയാനയിൽ നിന്ന് മെല്ലിയേഹയിലേക്ക് പങ്കെടുക്കുന്നവരെ എത്തിക്കുന്നതിനായാണ് ഈ ഷട്ടിൽ സർവീസ്. രാത്രി നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആളുകൾ പിന്നീട് മെല്ലിയേഹയിൽ നിന്ന് ഫ്ലോറിയാനയിലേക്ക് 17 കിലോമീറ്റർ നടന്ന് തിരിച്ചു വരും.
പങ്കെടുക്കുന്നവർ ഫ്ലോറിയാനയിലെ ട്രിക് സാറിയ (Triq Sarria) റോഡിൽ, പുബ്ലിജു ബസ് സ്റ്റോപ്പിൽ നിന്ന് ബസുകളിൽ കയറേണ്ടത്ത് ആണെന്നും നിയന്ത്രിത ബോർഡിംഗ് ഏരിയയിൽ ക്യൂകൾ നിയന്ത്രിക്കുകയും ഗുഡ് ഫ്രൈഡേ നൈറ്റ് വാക്ക് ടിക്കറ്റ് പരിശോധിക്കുകയും ചെയ്യുമെന്നും ടിക്കറ്റ് പരിശോധന മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് പ്രവർത്തന രീതികൾ അനുസരിച്ച് പരിപാടി സംഘാടകർ ആയിരിക്കും നടത്തുകയെന്നും സമൂഹ പ്രവർത്തനങ്ങൾക്കും ദേശീയ പരിപാടികൾക്കും പിന്തുണ നൽകുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സൗജന്യ സേവനം ഒരുക്കുന്നതെന്ന് എം.പി.ടി. പ്രസ്താവനയിൽ അറിയിച്ചു.
ഫ്ലോറിയാനയിൽ നിന്ന് മെല്ലിയേഹയിലേക്കുള്ള ആദ്യ സർവീസ് രാത്രി 8.30ഓടെ ആരംഭിക്കും. ആവശ്യത്തിനനുസരിച്ച് അവസാന സർവീസ് രാത്രി 10.40ഓടെ നടത്തുന്നതാണ്.



