ശക്തമായ കാറ്റ്: മുന്നറിയിപ്പ് നൽകിയതിനാൽ മാൾട്ട ഗോസോ ഫാസ്റ്റ് ഫെറി സർവീസുകൾ റദ്ദാക്കി
വല്ലേറ്റ:മാൾട്ടയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള ഫാസ്റ്റ് ഫെറി യാത്രകൾ വെള്ളിയാഴ്ച കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ റദ്ദാക്കി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
ചില സമയങ്ങളിൽ കാറ്റിന്റെ വേഗത കൂടുമെന്നും,തുറന്ന പ്രദേശങ്ങളിൽ വളരെ ശക്തമായി കാറ്റ് അടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ബ്യൂഫോർട്ട് സ്കെയിലിൽ 7 രേഖപ്പെടുത്തുന്നത്ര കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ, കാറ്റ് വെള്ളിയാഴ്ച ചെറി ചുഴലിക്കാറ്റുപോലെയായി മാറാനും സാധ്യതയുണ്ട്
ശക്തമായ കാറ്റുമൂലം വെള്ളിയാഴ്ച സിസിലിയിലേക്കു ഷെഡ്യൂൾ ചെയ്ത പോണ്ടെ ഫെറീസും ഒഴിവാക്കി . അടുത്ത ദിവസം ഒരു അധിക യാത്ര ഷെഡ്യൂൾ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. . വിർത്തു ഫെറീസും സിസിലിയിലേക്കുള്ള യാത്രകളുടെ ഷെഡ്യൂൾ മാറ്റിയിട്ടുണ്ട്
എന്നിരുന്നാലും, ഗോസോ ചാനൽ ഫെറി സാധാരണപോലെ പ്രവർത്തിക്കും.
യുവധാര ന്യൂസ്