നാല് ഓപ്പറേറ്റർമാർക്കെതിരെ ഉപഭോക്തൃ മുന്നറിയിപ്പുകൾ നൽകി ഉപഭോക്തൃ അവകാശ ട്രൈബ്യൂണൽ

നാല് ഓപ്പറേറ്റർമാർക്കെതിരെ ഉപഭോക്തൃ മുന്നറിയിപ്പുകൾ നൽകി ഉപഭോക്തൃ അവകാശ ട്രൈബ്യൂണൽ. വിധികൾ പാലിക്കാതിരുന്ന സ്കൂൾ ഗതാഗത സേവനദാതാവിനും, ഫർണിച്ചർ നിർമ്മാതാവിനും, ഗാരേജ് വാതിൽ നിർമ്മാണ സ്ഥാപനത്തിനും, എയർലൈൻ കമ്പനിക്കും എതിരെയാണ് ഉപഭോക്തൃ അവകാശ ട്രൈബ്യൂണൽ പൊതുജന മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്ത്.
ഉപഭോക്തൃകാര്യങ്ങളുടെ ഡയറക്ടർ ജനറൽ പുറത്തിറക്കിയ നാല് ഓപ്പറേറ്റർമാരുടെ വിവരങ്ങൾ :-
1) ഫ്ഗൂറിലെ Colshar Garageന് ട്രൈബ്യൂണൽ നൽകിയ ആറു വിധികൾ പലതവണ അനുസരിക്കാൻ ആവശ്യപ്പെട്ടിട്ടും പാലിക്കാത്തതായി പറഞ്ഞു. ഇവയിലെ എല്ലാ വിധികളും സ്കൂൾ ഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ഗാരേജ് നൽകാതിരുന്ന സേവനങ്ങളേക്കുറിച്ചായിരുന്നു പരാതികൾ. രണ്ട് ഉപഭോക്താക്കൾക്ക് €200 വീതവും, മറ്റുള്ളവർക്ക് €225, €250, €300, €500 എന്നിങ്ങനെയും കൂടാതെ കേസ് ചെലവും തിരിച്ചുനൽകാൻ ഉത്തരവിട്ടിരുന്നു.
2) Christian Zammit – CMZ Woodworks ഉൾവാതിലുകൾ വിതരണം ചെയ്യാതെയും സ്ഥാപിക്കാതെയും പോയതിനാൽ അടച്ച ഡെപ്പോസിറ്റ് തിരികെ നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടെങ്കിലും അനുസരിച്ചില്ല.
3) MBL Garage Door Solutions Ltd തകരാറുള്ളതായി കണ്ടെത്തിയ രണ്ട് ഗാരേജ് വാതിലുകൾക്കായി ഉപഭോക്താവ് നൽകിയ €3,700 തിരികെ നൽകാൻ കമ്പനിക്ക് ഉത്തരവിട്ടിരുന്നു. അതേ ഉപഭോക്താവ് നൽകിയ മറ്റു രണ്ട് കേസുകളിൽ, €200 മാനസിക നഷ്ടപരിഹാരം ഉൾപ്പെടെ €5,800 തിരിച്ചുനൽകാൻ ഉത്തരവിട്ടു. ഉപഭോക്താവ് വാങ്ങിയ സ്ലൈഡിംഗ് ഗേറ്റ് തുരുമ്പേൽക്കാൻ തുടങ്ങിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ധാരണയിലെത്താൻ സാധിച്ചില്ല. രണ്ട് ഗാരേജ് വാതിലുകൾ വാങ്ങിയതിന് പിന്നാലെ, അതിൽ ഒന്നിന് ആവശ്യമായ പാനൽ ക്രമീകരണങ്ങൾ നടത്താത്തതിനാൽ €40 മാനസിക നഷ്ടപരിഹാരം ഉൾപ്പെടെ €3,240 നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
4) Universal Air Charter എന്ന എയർലൈൻ കമ്പനി പാലെർമോയിൽ നിന്ന് മാൾട്ടയിലേക്കുള്ള മടക്കയാത്രയുടെ സമയം യാത്രക്കാരിയെ യഥാവിധി അറിയിക്കാതെ മാറ്റിയതിനാൽ €750 നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. മാൾട്ടയിലേക്കുള്ള മടക്കവിമാനത്തിന്റെ സമയമാറ്റം യാത്രയ്ക്ക് ഒരു ദിവസം മുമ്പ് യാത്രക്കാരി കമ്പനിയുമായി ബന്ധപ്പെട്ടു പരിശോധിച്ചപ്പോൾ മാത്രമാണ് അറിയാൻ കഴിഞ്ഞത്. കേസ് ചെലവും കമ്പനി നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.



