അന്തർദേശീയംചരമം

ഹോളിവുഡ് നടൻ എറിക് ഡെയ്ൻ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : ഹോളിവുഡ് നടൻ എറിക് ഡെയ്ൻ (53) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യമെന്ന് കുടുംബം സ്ഥിരീകരിച്ചു. അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എൽഎസ്) എന്ന നാഡീരോഗം ബാധിച്ച് ഒരു വർഷമായി ചികിത്സയിലായിരുന്നു. 2025 ഏപ്രിലിൽ തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

എൽഎസ് സ്ഥിരീകരിച്ച് മാസങ്ങൾക്ക് ശേഷം വലതു കൈയുടെ പ്രവർത്തനം നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും എഎൽഎസ് എന്ന രോഗത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ അദ്ദേഹം മുൻകൈ എടുത്തിരുന്നു.

ഗ്രേയ്‌സ് അനാട്ടമി, യൂഫോറിയ തുടങ്ങിയ ഡ്രാമകളിലെ പ്രകടനങ്ങളിലൂടെ എറിക് ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ് എറിക്. കലിഫോർണിയയിലാണ് ജനനം. ഗ്രേയ്‌സ് അനാട്ടമി എന്ന ചിത്രത്തിലെ ഡോ. മാർക്ക് സ്ലോൺ എന്ന കഥാപാത്രം നിരവധി ആരാധകരെ നേടിക്കൊടുത്തു.

സഹനടിയും മോഡലുമായ റെബേക്ക ഗേഹാർട്ട് ആണ് ജീവിത പങ്കാളി. രണ്ട് കുട്ടികളുണ്ട്. എറിക് ഡെയ്നിന്റെ വിയോ​ഗത്തിൽ ഹോളിവുഡ് സിനിമാ-സീരീസ് രം​ഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button