മാൾട്ടയിൽ വാടക സബ്സിഡികൾക്കുള്ള സർക്കാർ ചെലവ് കുത്തനെ ഉയരുന്നു
സ്വകാര്യ ഉടമസ്ഥതയിലുള്ള വീടുകളുടെ വാടകയ്ക്ക് സബ്സിഡി നൽകുന്നതിനായി ചെലവഴിച്ച പൊതു ഫണ്ടിന്റെ തുക നാല് വർഷത്തിനുള്ളിൽ അഞ്ചിരട്ടിയിലധികം വർദ്ധിച്ച്, 7.7 ദശലക്ഷം യൂറോ കവിഞ്ഞു.
ചെലവിലെ വർദ്ധനവ് ഗുണഭോക്താക്കളുടെ വർദ്ധനവിന് ആനുപാതികമല്ല എന്ന ലേബർ എംപി നവോമി കാച്ചിയയുടെ ആരോപണത്തിന് മറുപടിയായി മന്ത്രി റോഡ്റിക് ഗാൽഡെസ് അവതരിപ്പിച്ച കണക്കുകൾ പ്രകാരം,
2022-ലെ ആദ്യ 5 മാസങ്ങളിൽ 3.5 മില്യണിലധികം യൂറോ ചെലവഴിച്ചിട്ടുണ്ട്. ഈ നിരക്കിലാണെങ്കിൽ വാടക സബ്സിഡികൾക്കുള്ള പൊതു ചെലവ് ഈ വർഷം ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
പ്രൈവറ്റ് റെന്റ് ഹൗസിംഗ് ബെനഫിറ്റ് സ്കീം, വാർഷിക വരുമാനം പരിധി കവിയാത്ത കുടുംബങ്ങൾക്ക് വാടകയ്ക്ക് സബ്സിഡി നൽകുന്നു.കുടുംബങ്ങളുടെ ഘടനയും വലുപ്പവും അനുസരിച്ച് പരമാവധി സബ്സിഡിയും വരുമാന പരിധിയും വ്യത്യാസപ്പെടുന്നു: കുറഞ്ഞത് 3 ആളുകളെങ്കിലും ഒരുമിച്ച് താമസിക്കുന്ന കുടുംബങ്ങൾക്ക് വാർഷിക സബ്സിഡി € 5,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
യുവധാര ന്യൂസ്