അന്തർദേശീയം
യുഎസിലെ ഹരിതഗൃഹ വാതകങ്ങളുടെ എമിഷന്‍ നിയന്ത്രിക്കുന്ന നിയമം ട്രംപ് റദ്ദാക്കി

വാഷിങ്ടൺ ഡിസി : ഹരിതഗൃഹ വാതകങ്ങളുടെ എമിഷന്‍ നിയന്ത്രിക്കുന്ന പരിസ്ഥിതി സംരക്ഷണ നിയമം റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹരിത ഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന നിയമമാണ് റദ്ദാക്കിയത്. ബരാക് ഒബാമയുടെ ഭരണകാലത്താണ് ഇത് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് പുറമേ വൈദ്യുത പ്ലാന്റുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് ഒഴിവാക്കിയത്.
വിധി റദ്ദാക്കിയതിലൂടെ ഒരു ട്രില്യന്‍ ഡോളറില്‍ അധികം ലാഭിക്കാന്‍ ആകുമെന്നും വൈദ്യുതിയുടെയും ഗതാഗതത്തിന്റെയും ചെലവ് കുറയുമെന്നും ട്രംപ് പറയുന്നു.



