തുർക്കിയയിൽ അപ്രതീക്ഷിത മന്ത്രിസഭാ അഴിച്ചുപണി

അങ്കാറ : തുർക്കിയയിൽ അപ്രതീക്ഷിത മന്ത്രിസഭാ അഴിച്ചുപണിയുമായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഭരണപ്രമുഖരായ നീതിന്യായ മന്ത്രി യിൽമാസ് ടങ്ക്, ആഭ്യന്തര മന്ത്രി അലി യെർലികയ എന്നിവരെയാണ് മാറ്റിയത്. പകരം നീതിന്യായ വകുപ്പിൽ നിലവിലെ ഇസ്റ്റംബുൾ ചീഫ് പ്രോസിക്യൂട്ടർ അകിൻ ഗുർലെകിനെയും ആഭ്യന്തര മന്ത്രിയായി ഇർസുറും ഗവർണർ മുസ്തഫ സിഫ്ത്സിയെയും നിയമിച്ചിട്ടുണ്ട്.
രാജ്യം ഭരണഘടനാ പരിഷ്കരണങ്ങൾക്കും കുർദ് തീവ്രവാദ സംഘടനയായ പി.കെ.കെയുമായി അനുരഞ്ജനത്തിനും ഒരുങ്ങുന്നതിനിടെയാണ് പുതിയ നീക്കം. പ്രധാന പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പീപിൾസ് പാർട്ടിയിലെ പ്രമുഖർക്കെതിരെ വിചാരണ നടത്തിയ വിവാദ നായകനാണ് ഗുർലെക്.



