അന്തർദേശീയം

യുഎന്നിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി 400 കോടി ഡോളറിൻറെ യുഎസ് ബാധ്യത

യുനൈറ്റഡ് നേഷൻസ് : ഐക്യരാഷ്ട്ര സഭയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളർ. യു.എന്നിനു കീഴിലെ സംഘടനകളിൽനിന്നും ഇതിനകം പിൻവാങ്ങുകയോ സാമ്പത്തിക സഹായം നിർത്തുകയോ ചെയ്ത അമേരിക്ക ഈ തുക നൽകുമോ അതോ പിടിച്ചുവെക്കുമോ എന്ന അനിശ്ചിതത്വം നിലനിൽക്കുകയാണ്.

193 അംഗ രാജ്യങ്ങൾ വിഹിതം നൽകാതിരുന്നാൽ യു.എൻ സാമ്പത്തികമായി തകർന്നടിയുമെന്ന് കഴിഞ്ഞ ദിവസം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ വർഷത്തെ വിഹിതമായ 76.7 കോടി ഡോളർ അടക്കം മൊത്തം 219.6 കോടി ഡോളർ പ്രവർത്തന ഫണ്ടും 180 കോടി ഡോളർ സമാധാന ദൗത്യങ്ങൾക്കുള്ള ഫണ്ടുമാണ് അമേരിക്ക നൽകാനുള്ളത്. ആഴ്ചകൾക്കുള്ളിൽ കുടിശ്ശികയിൽ ഒരു വിഹിതം അടച്ചുതീർക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് യു.എന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്സ് അറിയിച്ചിട്ടുണ്ട്.

ഏറെയായി സെക്രട്ടറി ജനറൽ ഗുട്ടറസ് തുടരുന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. യു.എൻ തന്റെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ലെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പക്ഷം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button