മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘർഷം; കർഫ്യു പ്രഖ്യാപിച്ചു

ഇംഫാൽ : മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം രൂക്ഷമായതോടെ ഭാരതീയ ന്യായ് സംഹിതയിലെ 163ാംവകുപ്പ് പ്രകാരം പ്രദേശത്ത് ജില്ലാ മജസ്ട്രേറ്റ് കർഫ്യു പ്രഖ്യാപിചിട്ടുണ്ട്.
കർഫ്യു കാലയളവിൽ ആളുകൾ വീടിനുള്ളിൽ നിന്ന് പുറത്തിങ്ങുന്നതിന് നിയന്ത്രണമുണ്ട്. സമാധാനത്തിന് വിഘാതമാകുന്ന ഒരു പ്രവൃത്തിയും പ്രദേശത്ത് അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ദാസ് പറഞ്ഞു. കുക്കി-നാഗ വിഭാഗങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. കല്ലേറിലൂടെ തുടങ്ങിയ സംഘർഷം പിന്നീട് വിപുലമാവുകയായിരുന്നു.
നിരവധി വീടുകൾ സംഘർഷത്തെ തുടർന്ന് അഗ്നിനിക്കിരയാക്കിയതായി റിപ്പോർട്ടുകളുണ്ട്. നാഗ വിഭാഗത്തിലെ ചില ആളുകൾ കുക്കികളെ മർദിച്ചതിനാണ് സംഘർഷം തുടങ്ങിയത്. പിന്നീട് ചേരിതിരിഞ്ഞ് മണിപ്പൂരിൽ വലിയ സംഘർഷം തുടങ്ങുകയായിരുന്നു. നാഗ വിഭാഗക്കാക്കാരെ മർദിച്ച കുക്കികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും പൊലീസ് പ്രതിഷേധം അടിച്ചമർത്തി.
രാഷ്ട്രപതി ഭരണം അവസാനിച്ച മണിപ്പൂരിൽ യുംനം ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. കുക്കി സമുദായത്തിൽ നിന്നുള്ള നെംച കിപ്ജെൻ, നാഗാ സമുദായത്തിൽ നിന്നുള്ള ലോസ് ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായും, ഗോവിന്ദാസ് കോന്തൗജം ആഭ്യന്തര മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.



