അന്തർദേശീയം
മൂന്നിലൊന്നിലേറെ അമേരിക്കക്കാർക്കും തോക്ക്; വെടിയുണ്ടയിൽ പതറി യുഎസ്.
ന്യൂയോർക്ക് :. ദാരുണമായ റോബ് എലമെന്ററി സ്കൂൾ വെടിവയ്പിനു ശേഷം രാജ്യത്തെ തോക്കുലോബിയെ നിയന്ത്രിക്കണമെന്ന ആവശ്യം കടുക്കുകയാണ്. സാധാരണക്കാർ തോക്കുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.
1968ൽ യുഎസ് പാസാക്കിയ ഗൺ കൺട്രോൾ ആക്ട് പ്രകാരം 18 വയസ്സു കഴിഞ്ഞാൽ കൈത്തോക്കോ ചെറുതോക്കോ വാങ്ങാം. യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക് കൈവശം വയ്ക്കുന്നതു പൗരന്മാരുടെ സംരക്ഷിത അവകാശങ്ങളിലൊന്നാണ്. അമേരിക്കക്കാരിൽ മൂന്നിലൊന്നിലേറെ പേരും സ്വന്തമായി തോക്കുള്ളവരാണ്.
യുവധാര ന്യൂസ്