Uncategorized
ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക

കേപ് ടൗൺ : ഇസ്രയേലിന്റെ ഡപ്യൂട്ടി അംബാസഡർ ഏരിയൽ സൈഡ്മാനെ ദക്ഷിണാഫ്രിക്ക പുറത്താക്കി. 72 മണിക്കൂറിനകം രാജ്യം വിടാനാണ് വിദേശകാര്യ മന്ത്രാലയ ഉത്തരവ്. പ്രസിഡന്റ് സിറിൽ റാമഫോസയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നും നയതന്ത്ര ചട്ടങ്ങൾ ലംഘിച്ചെന്നുമാരോപിച്ചാണു നടപടി.
തിരിച്ചടിയായി ദക്ഷിണാഫ്രിക്കയുടെ മുതിർന്ന നയതന്ത്രജ്ഞൻ ഷോൺ എഡ്‌വേഡിനെ ഇസ്രയേലും പുറത്താക്കി. 2023 ൽ ദക്ഷിണാഫ്രിക്ക ഇസ്രയേൽ അംബാസഡറെ പുറത്താക്കിയിരുന്നു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്നാരോപിച്ച് യുഎൻ കോടതിയിൽ ദക്ഷിണാഫ്രിക്ക കേസ് നൽകിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.



