അന്തർദേശീയം
യുക്രൈൻ സംഘർഷം : റഷ്യ- അമേരിക്ക- യുക്രൈൻ ത്രികക്ഷി ചർച്ച യുഎഇയിൽ

ദാവോസ് : യുക്രൈൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനായി യുഎഇയിൽ ത്രികക്ഷി ചർച്ച. യുക്രൈൻ, യുഎസ്, റഷ്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് യുഎഇയിൽ സമാധാന ചർച്ചകൾക്ക് തുടക്കമിടുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി വ്യക്തമാക്കി. വെള്ളി, ശനി ദിവസങ്ങളിലായിട്ടായിരിക്കും ഈ ചർച്ചകൾ നടക്കുക.
റഷ്യ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ആത്മാർത്ഥമായ ചർച്ചകളിലൂടെ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളൂ എന്നും സെലെൻസ്കി പറഞ്ഞു. എന്നാൽ യുക്രേനിയൻ, റഷ്യൻ ഉദ്യോഗസ്ഥർ നേരിട്ട് ചർച്ചകളിൽ ഏർപ്പെടുമോ എന്നതിനെക്കുറിച്ചോ ചർച്ചകളുടെ കൃത്യമായ രൂപരേഖയെക്കുറിച്ചോ അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.



