ദേശീയം
ജമ്മുവില്‍ സേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു; ഒന്‍പതുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഭദര്‍വ-ചംബ റോഡിലെ ഖാനി ടോപ്പിന് സമീപമാണ് അപകടമുണ്ടായത്.
പതിനേഴ് സൈനികരുമായി പോകുകയായിരുന്നു ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം. നിയന്ത്രണം നഷ്ടമായ വാഹനം 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
സൈന്യവും പൊലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്‍പതുപേരെ പരിക്കുകളോടെ പുറത്തെത്തിച്ചു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ മിലിട്ടറി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.



