അന്തർദേശീയം

ഇറാന്റെ ഔദ്യോഗിക വാർത്താ വിതരണ ഏജൻസിയായ ഐആർഐബിയുടെ സംപ്രേഷണം തടസ്സപ്പെടുത്തി ഹാക്കർമാർ

ടെഹ്റാൻ : ഇ​റാ​ന്റെ ദേ​ശീ​യ ടെ​ലി​വി​ഷ​ൻ ചാ​ന​ൽ ഐആർഐബി ഹാ​ക്ക് ചെ​യ്തു. 1979ലെ ​ഇ​സ്‍ലാ​മി​ക വി​പ്ല​വ​ത്തെ തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​പ്പെ​ട്ട ഷാ ​രാ​ജ​വം​ശ​ത്തി​ലെ നി​ല​വി​ലെ കി​രീ​ടാ​വ​കാ​ശി റി​സ പ​ഹ്‍ല​വി​​ക്ക് പി​ന്തു​ണ അ​റി​യി​ച്ചും സൈ​നി​ക​രോ​ട് ജ​ന​ങ്ങ​ൾ​ക്ക് നേ​രെ തോ​ക്ക് ചൂ​ണ്ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചാ​ന​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​നു ശേ​ഷം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സൈ​നി​ക​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള റി​സ പ​ഹ്‍ല​വി​യു​ടെ സ​ന്ദേ​ശ​വും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ഇറാന്റെ ബദർ സാറ്റലൈറ്റ് വഴി സംപ്രേഷണം ചെയ്യുന്ന ചാനലുകളെയാണ് ഹാക്കിംഗ് ബാധിച്ചത്. ഏകദേശം പത്ത് മിനിറ്റോളം അനധികൃതമായ ഉള്ളടക്കം രാജ്യത്തുടനീളം സംപ്രേഷണം ചെയ്യപ്പെട്ടു. പഹ്‌ലവിയുടെ മീഡിയ ടീം പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫാഴ്സി ഭാഷയിലുള്ള സന്ദേശങ്ങളാണ് ഹാക്കർമാർ സംപ്രേഷണം ചെയ്തത്. സാധാരണ പരിപാടികൾക്കിടെ അപ്രതീക്ഷിതമായി റെസ പഹ്‌ലവിയുടെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു.

“ഇതാണ് നിങ്ങളുടെ അവസാന അവസരം” എന്ന് റെസ പഹ്‌ലവി ഇറാൻ സുരക്ഷാ സേനയോട് വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. ഭരണകൂടത്തിന്റെ കല്പനകൾ ലംഘിക്കണമെന്നും സ്വന്തം കുടുംബാംഗങ്ങളെയും ജനങ്ങളെയും വെടിവെച്ചു കൊല്ലാൻ മടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“നിങ്ങൾ ഖമേനിയുടെ സൈന്യമല്ല, മറിച്ച് രാജ്യത്തിന്റെയും ജനങ്ങളുടെയും സൈന്യമാകണം,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, സഹായിക്കാൻ ലോകരാജ്യങ്ങൾ ഉടൻ എത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നേ​ര​ത്തെ​യും ഇ​റാ​ന്റെ ദേ​ശീ​യ ടെ​ലി​വി​ഷ​ൻ ചാ​ന​ൽ ഹാ​ക്ക് ചെ​യ്തി​രു​ന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button