Uncategorized
കനത്ത മഴ : സിഡ്‌നിയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

സിഡ്നി : പുലർച്ചെ പെയ്ത മഴയിൽ സിഡ്നിയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പല പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി.ഗ്രേറ്റ് മാക്കറൽ ബീച്ചിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് ഹോൺസ്‌ബി–ഗോസ്ഫോർഡ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ബസ് സർവീസ് ഏർപ്പെടുത്തി. വേക്ക്‌ഹർസ്റ്റ് പാർക്‌വേ, ബോട്ടണി റോഡ് (സെറ്റ്‌ലൻഡ്) തുടങ്ങിയ പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. വെള്ളം കയറിയ റോഡുകളിലൂടെ യാത്ര ചെയ്യരുതെന്നും അത്യാവശ്യക്കാരല്ലാത്തവർ യാത്ര ഒഴിവാക്കണമെന്നും എസ്ഇഎസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



