അന്തർദേശീയം

ഇന്തോനേഷ്യയിൽ 11 പേർ കയറിയ വിമാനം കാണാതായി

ജ​​​ക്കാ​​​ർ​​​ത്ത : ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ 11 പേ​​​ർ ക​​​യ​​​റി​​​യ ചെ​​​റു​​​വി​​​മാ​​​നം കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു യോ​​​ഗ്യാ​​​കാ​​​ർ​​​ത​​​യി​​​ൽ​​​നി​​​ന്നു സൗ​​​ത്ത് സു​​​ലാ​​​വെ​​​സി പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​കാ​​​സ​​​റി​​​ലേ​​​ക്കു പോ​​​യ ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ എ​​​യ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ എ​​​ടി​​​ആ​​​ർ 42-500 പ്രാ​​​ദേ​​​ശി​​​ക യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണു ജാ​​​വ, സു​​​ലാ​​​വെ​​​സി ദ്വീ​​​പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള പ​​​ർ​​​വ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ണാ​​​താ​​​യ​​​ത്.

മാ​​​രോ​​​സ് ജി​​​ല്ല​​​യി​​​ലെ ബു​​​ലു​​​സാ​​​രോം​​​ഗ് ദേ​​​ശീ​​​യ പാ​​​ർ​​​ക്കി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.17ന് ​​​വി​​​മാ​​​നം ട്രാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ബ​​​ന്ധം നി​​​ല​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബു​​​ലു​​​സാ​​​രോം​​​ഗ് പ​​​ർ​​​വ​​​ത​​​ത്തി​​​നു​​​മു​​​ക​​​ളി​​​ൽ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ ക​​​ണ്ട​​​താ​​​യു​​​ള്ള വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​വി​​​ടേ​​​ക്കു തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ട്ട് ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളും മ​​​റൈ​​​ൻ വ​​​കു​​​പ്പി​​​ലെ​​​യും ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ലെ​​​യും മൂ​​​ന്നു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button