ദേശീയം

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ

അമരാവതി : ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ‘അന്വേഷ’ യുടെ വിക്ഷേപണം നാളെ. അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ എന്നിവയാണ് ‘അന്വേഷ’ യുടെ മുഖ്യലക്ഷ്യം. പിഎസ്എൽവി C62 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കും. അന്വേഷ കൂടാതെ 15 ചെറു സ്വകാര്യ ഉപഗ്രഹങ്ങളും പേലോഡുകളും ഭ്രമണപഥത്തിലെത്തിക്കും. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂപ്രദേശങ്ങളുടെ വ്യക്തതയുള്ള ചിത്രങ്ങൾ അന്വേഷ പകർത്തും.

യുകെ, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ പിഎസ്എൽവി C62 ഭ്രമണപഥത്തിൽ എത്തിക്കും. കഴിഞ്ഞ വർഷം മെയ് 18ന് നടന്ന പിഎസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു. നാളെ രാവിലെ 10.18ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം നടക്കുക.

ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഹൈപ്പർസ്പെക്ട്രൽ ഉപഗ്രഹമാണ് ‘അന്വേഷ’. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 105-ാമത്തെ വിക്ഷേപണമായിരിക്കും PSLV-C62/EOS-N1 ദൗത്യത്തിന്റെ വിക്ഷേപണം. PSLV-യുടെ 64-ാമത്തെ വിക്ഷേപണവും PSLV-DL വേരിയന്റിന്റെ അഞ്ചാമത്തെ ദൗത്യവുമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button