യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബെർലിനിൽ രണ്ട് ദിവസത്തോളം വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ബെർലിൻ : ജർമൻ തലസ്ഥാന നഗരമായ ബെർലിനിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഏകദേശം 45,000 വീടുകളിൽ രണ്ട് ദിവസത്തോളം വൈദ്യുതി മുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജർമൻ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയായിരുന്നു ഇത്. ബെർലിനിലെ ഏകദേശം 45,000 വീടുകളിലും 2,200 ബിസിനസ്സുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇതോടെ ഏകദേശം 1,00,000 ആളുകളുടെ ജീവിതത്തെ ബാധിച്ചു. ബുധനാഴ്ചയോടെയാണ് ബെർലിനിൽ വൈദ്യുതി പൂർണ്ണമായി പുനഃസ്ഥാപിച്ചത്.ജർമൻ തലസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ടെൽറ്റോ കനാലിന് മുകളിലൂടെയുള്ള ഉയർന്ന വോൾട്ടേജ് കേബിളുകൾ കൊണ്ടുപോകുന്ന പാലത്തിലുണ്ടായ തീപിടുത്തമാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്നാണ് റിപ്പോർട്ട്. കരുതിക്കൂട്ടി അപകടം ഉണ്ടാക്കിയതാണോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. ജർമൻ ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ഏറ്റെടുത്തു. ഭരണഘടനാ വിരുദ്ധമായ അട്ടിമറി, തീവ്രവാദ സംഘടനയിലെ അംഗത്വം, തീവെപ്പ് എന്നിവ സംശയിക്കുന്നു. പ്രതിസന്ധി നേരിടാൻ ജർമ്മൻ സർക്കാർ സൈന്യത്തെയും സഹായത്തിനായി നിയോഗിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ തെക്കുകിഴക്കൻ ബെർലിനിലുണ്ടായ സമാനമായ വൈദ്യുതി പ്രതിസന്ധിയുമായി അധികൃതർ ഇതിനെ താരതമ്യം ചെയ്തു. അന്ന് തീവ്രവാദ പ്രവർത്തകർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

പതിനായിരക്കണക്കിന് വീടുകളെയും ബിസിനസ്സുകളെയും ബാധിച്ച വളരെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയാണ് ഉണ്ടായതെന്ന് നഗരത്തിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള സെനറ്റർ ഫ്രാൻസിസ്ക ഗിഫി പറഞ്ഞു. ആശുപത്രികൾ, നിരവധി സാമൂഹിക സ്ഥാപനങ്ങൾ, കമ്പനികൾ, മറ്റ് സ്ഥാനപങ്ങൾ എന്നിവയേയും സാഹചര്യം ഗുരുതരമായി ബാധിച്ചു. തണുപ്പുള്ള കാലാവസ്ഥയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വൈകിപ്പിച്ചു.

ഉയർന്ന വോൾട്ടേജ് ലൈനുകളിൽ നടത്തിയ ആക്രമണമാണ് വൈദ്യുതി മുടങ്ങാൻ കാരാണമെന്നും ഈ നീക്കത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകൾ ആണെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾ ഉയർന്ന വോൾട്ടേജ് ലൈനുകളിൽ നടത്തിയ ആക്രമണമാണെന്നായിരുന്നു റിപ്പോർട്ട്. ബെർലിനിലെ ലിക്ടർഫെൽഡ് ജില്ലയിലെ ഒരു ഗ്യാസ് പവർ പ്ലാന്റ് “വിജയകരമായി അട്ടിമറിച്ചു” എന്ന് അവകാശപ്പെട്ട ഒരു തീവ്രവാദ ഗ്രൂപ്പ് എഴുതിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. “ഭരണാധികാരികൾക്കുള്ള വൈദ്യുതി വിച്ഛേദിക്കുക” എന്ന തലക്കെട്ടോടെയാണ് ഇത് പ്രസിദ്ധീകരിച്ചത്. ഫോസിൽ ഇന്ധന ഊർജ്ജ വ്യവസായത്തെ ലക്ഷ്യമിടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും, വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കുക എന്നതല്ലെന്നും അവർ അവകാശപ്പെട്ടു.

ബെർലിനിലും സമീപ സംസ്ഥാനമായ ബ്രാൻഡൻബർഗിലും 2011 മുതൽ “Volcano Groups” എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ഗ്രൂപ്പുകൾ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നുണ്ടെന്ന് ജർമനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു. 2024ൽ ബെർലിനടുത്തുള്ള ഒരു ടെസ്ല ഫാക്ടറിക്ക് വൈദ്യുതി നൽകുന്ന ഒരു പൈലണിൽ നടന്ന ആക്രമണം ഉത്പാദനം താൽക്കാലികമായി നിർത്തിവെപ്പിച്ചു. തണുപ്പുള്ള കാലാവസ്ഥയും മഞ്ഞുവീഴ്ചയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ദുഷ്കരമാക്കി. ഇത് പ്രതിസന്ധി നേരിടുന്ന ആളുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. വൈദ്യുതി പുനഃസ്ഥാപിക്കാൻ ഏകദേശം നാല് ദിവസമെടുത്തു.

ബുധനാഴ്ച ബെർലിനിലെ താപനില -9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഈ ദിവസങ്ങളിൽ ബെർലിനിലെ ശരാശരി താപനില -2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, ഏറ്റവും കുറഞ്ഞത് -11 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും, 45,000 വീടുകളും 1,120 ബിസിനസ്സുകളും രണ്ട് ദിവസത്തോളം ഇരുട്ടിലായി എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. വൈദ്യുതി തടസ്സമുണ്ടായ സമയത്ത്, പൊതു നീന്തൽക്കുളങ്ങൾ കുളിക്കാനും ചൂട് നൽകാനും 24 മണിക്കൂറും തുറന്നു കൊടുത്തിരുന്നു. ബസുകൾ താൽക്കാലികമായി ചൂട് നൽകുന്ന കേന്ദ്രങ്ങളായി ഉപയോഗിച്ചു. വൈദ്യുതി പ്രതിസന്ധി നേരിട്ട താമസക്കാർക്ക് ഹോട്ടൽ ചെലവുകൾ വഹിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button