യൂറോപ്യൻ യൂണിയൻ വാർത്തകൾ
പുതുവർഷത്തിൽ ബൾഗേറിയയും യൂറോസോണിലേക്ക്

സോഫിയ : പുതുവർഷത്തിൽ ബൾഗേറിയയും യൂറോസോണിലേക്ക്. ഇക്കാലമത്രയും ഉപയോഗിച്ചിരുന്ന ലെവ് കറൻസി ഉപേക്ഷിച്ച് ഇന്നു മുതൽ യൂറോയിലേക്ക് മാറുകയാണ് രാജ്യം. 2007 മുതൽ യൂറോപ്യൻ യൂണിയൻ (ഇയു) അംഗമാണെങ്കിലും ബൾഗേറിയ ലെവ് കറൻസിയിൽ തുടരുകയായിരുന്നു. ബൾഗേറിയ കൂടിയെത്തുന്നതോടെ യൂറോസോണിൽ 21 രാജ്യങ്ങളാകും. ഇയു അംഗങ്ങളായി ആകെ 27 രാജ്യങ്ങളുണ്ടെങ്കിലും ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, റുമാനിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ യൂറോയല്ല, ഇപ്പോഴും അവരുടെ കറൻസി തന്നെയാണ് ഉപയോഗിക്കുന്നത്….



