കേരളം
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രമായിരുന്നു പടയോട്ടം. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകന്‍ ആയിരുന്നു.
‘ആലിപ്പഴം പെറുക്കാം’ എന്ന ഗാനത്തിലെ കറങ്ങുന്ന മുറി രൂപകല്‍പ്പന ചെയ്തത് ശേഖര്‍ ആയിരുന്നു. നോക്കാത്തദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.



