ഓപ്പറേഷൻ ഹൈവേ സെന്റിനലിന്റെ : ഇന്ത്യക്കാരടകം 49 അനധികൃത കുടിയേറ്റക്കാർ യുഎസിൽ അറസ്റ്റിൽ

കാലിഫോർണിയ : കാലിഫോർണിയയിൽ ട്രക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന 30 ഇന്ത്യക്കാരെ കുടിയേറ്റ വിരുദ്ധ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
അംഗീകൃത വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ ഉപയോഗിച്ച് സെമിട്രക്കുകൾ പ്രവർത്തിപ്പിച്ചിരുന്നവരാണ്. ഡ്രൈവർമാർക്കെതിരായ നടപടിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതോടെയാണ് പരിശോധന കർശനമാക്കിയത്.
കാലിഫോർണിയ എൽ സെൻട്രോ സെക്ടറിലെ ബോർഡർ പട്രോൾ സംഘമാണ് ഇമിഗ്രേഷൻ നിയമ ലംഘനം ആരോപിച്ച് ഇവരെ പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ വാണിജ്യ ഡ്രൈവിംഗ് ലൈസൻസുള്ള 49 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്ഥിരീകരിച്ചു.
അറസ്റ്റിലായവരിൽ 30 പേർ ഇന്ത്യയിൽ നിന്നുള്ളവരും, രണ്ട് പേർ എൽ സാൽവഡോറിൽ നിന്നുള്ളവരും, ബാക്കിയുള്ളവർ ചൈന, എറിത്രിയ, ഹെയ്തി, ഹോണ്ടുറാസ്, മെക്സിക്കോ, റഷ്യ, സൊമാലിയ, തുർക്കി, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
കാലിഫോർണിയ ഫ്ലോറിഡ, ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ, മേരിലാൻഡ്, മിനസോട്ട, ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ നിന്ന് ഔദ്യോഗികമായി ലൈസൻസ് നേടിയിട്ടുള്ളവരാണ്.
ഓപ്പറേഷൻ ഹൈവേ സെന്റിനലിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കാലിഫോർണിയയിലെ വാണിജ്യ ട്രക്കിംഗ് കമ്പനികളെ ലക്ഷ്യമാക്കിയുള്ള പരിശോധനകളാണ്.
ന്യൂയോർക്കിലും ഒക്ലഹോമയിലും സമാനമായ ഓപ്പറേഷനുകൾ നടന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരാഴ്ചയ്ക്കകം 200-ലധികം പേർ അറസ്റ്റിലായി. ഇതിൽ 146 ട്രക്ക് ഡ്രൈവർമാരാണ്.
കാലിഫോർണിയയിലെ മോട്ടോർ വാഹന വകുപ്പിനെതിരെ ഒരു കൂട്ടം കുടിയേറ്റ ട്രക്കർമാർ ഫയൽ ചെയ്ത കേസ് കോടതിയിലാണ്. 17,000 ട്രക്ക് ഡ്രൈവർമാരുടെ വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുമെന്ന് സംസ്ഥാനം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഡ്രൈവർമാർക്ക് നിയമപരമായി യുഎസിൽ തുടരാൻ അനുവദിച്ച കലാവധി കഴിഞ്ഞു എന്നു പറഞ്ഞായിരുന്നു നടപടി.
കുടിയേറ്റക്കാർക്ക് ലൈസൻസുകൾ നൽകുന്ന സംസ്ഥാനങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം കർശന നടപടികൾ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ കാലിഫോർണിയ, പെൻസിൽവാനിയ, മിനസോട്ട, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടപടികൾക്ക് തുടക്കമിട്ടു.
സിഖുകാരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്ന ദേശീയ ഗ്രൂപ്പായ സിഖ് സഖ്യവും സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഏഷ്യൻ ലോ കോക്കസും ചേർന്നാണ് കേസ് നൽകിയിട്ടുള്ളത്.



