അഗത്തി – കൊച്ചി അലയന്‍സ് എയര്‍ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

കൊച്ചി : അഗത്തി – കൊച്ചി വിമാനം റദ്ദാക്കി. അലയന്‍സ് എയര്‍ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. രാവിലെ 10: 15ന് പുറപ്പെടേണ്ട വിമാനമാണ് വൈകീട്ട് റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചത്. പകരം സംവിധാനമോ, ഭക്ഷണമോ ഒന്നും വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
കൊച്ചിയില്‍ നിന്നുള്ള വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നെന്നാണ് വിമാനക്കമ്പനി അറിയിച്ചത്. യാത്ര വൈകാതെ പുനരാരംഭിക്കുമെന്ന് കരുതി വിമാനത്താവളത്തില്‍ തുടര്‍ന്ന യാത്രക്കാരെ വൈകീട്ട് വിമാനം റദ്ദാക്കിയതായി കമ്പനി അറിയിക്കുകയായിരുന്നു.
40 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വൈകുകയാണെങ്കിലോ, റദ്ദാക്കുകയാണെങ്കിലോ അതിനാവശ്യമായ സൗകര്യം ഒരൂക്കണമെന്നാണ് ഡിജിസിഎ നിര്‍ദേശം. എന്നാല്‍ ഒരു സൗകര്യവും വിമാനക്കമ്പനി ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ലക്ഷദ്വീപിലേക്ക് ജനുവരി അഞ്ചുവരെയുള്ള എല്ലാ വിമാന ടിക്കറ്റ് ഇതിനകം വിറ്റ് തീര്‍ന്നതും യാത്രക്കാരുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു.



