അന്തർദേശീയം
ഇന്തോനേഷ്യയിൽ ബസ് അപകടം: 15 മരണം

ജക്കാർത്ത : ഇന്തോനേഷ്യയിൽ യാത്രാ ബസ് അപകടത്തിൽപ്പെട്ട് 15 മരണം. പ്രധാന ദ്വീപായ ജാവയിൽ ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. 34 പേരുമായി പോയ ബസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് തൂണിലിടിക്കുകയായിരുന്നു. ശേഷം വശത്തേക്ക് മറിഞ്ഞു. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് യോഗകാർത്തയിലേക്ക് പോകുകയായിരുന്ന ഇന്റർ-പ്രവിശ്യാ ബസാണ് മറിഞ്ഞതെന്ന് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി ബുഡിയോണോ പറഞ്ഞു.



