അന്തർദേശീയം

ബ്രസീലിലെ സ്റ്റാച്യു ഓഫ് ലിബർട്ടി കൊടുങ്കാറ്റിൽ മറിഞ്ഞുവീണു

ബ്രസീലിയ : കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടി മറിഞ്ഞുവീണു. ന്യൂയോർക്കിലെ ഒറിജിനൽ പ്രതിമ അല്ല, മറിച്ച് ബ്രസീലിയൻ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന ഇതിന്റെ പതിപ്പാണ് ശക്തമായ കാറ്റിൽ തലയും കുത്തി താഴെ വീണത്. നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഏകദേശം 40 മീറ്റർ ഉയരമുള്ള പകർപ്പ് തകർന്നുവീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രതിമ കാറ്റിന്റെ ശക്തിയിൽ ചരിഞ്ഞു നിൽക്കുന്നതും പിന്നീട് താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഴ്ചയുടെ ആഘാതത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുെട തലഭാഗം പല കഷണങ്ങളായി തകർന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button