അന്തർദേശീയം

യുഎസിൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ജ​ങ്കാ​വ് ജി​ല്ല​യി​ൽ നി​ന്നു​ള്ള സ​ഹ​ജ റെ​ഡ്ഡി ഉ​ദു​മ​ല(24) ആ​ണ് മ​രി​ച്ച​ത്.

ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബാ​നി​യ​യി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ഹ​ജ​യു​ടെ മു​റി​യി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​ഹ​ജ​യ്ക്ക് ര​ക്ഷ​പെ​ടാ​ൻ സാ​ധി​ച്ചി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button