പെംബ്രോക്ക് സെക്കൻഡറി സ്കൂൾ മുറ്റത്തെ കത്തിക്കുത്ത് : 14കാരനായ പ്രതി നിയമത്തിനുമുന്നിൽ

പെംബ്രോക്ക് സെക്കൻഡറി സ്കൂൾ മുറ്റത്തെ കത്തിക്കുത്ത് കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി. 14 വയസ്സുള്ള ആൺകുട്ടിയായ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കോടതിയിൽ ഹാജരാക്കിയത്. സമാനപ്രായക്കാരനായ ഇരയെ കത്തികൊണ്ട് ഗുരുതരമായി പരിക്കേൽപ്പിച്ചകുട്ടിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്നാണ് പ്രതീക്ഷ . കൊലപാതകശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റവും പ്രോസിക്യൂട്ടർമാർ ചുമത്തുമോ എന്ന് വ്യക്തമല്ല.
മജിസ്ട്രേറ്റ് അബിഗെയ്ൽ ക്രിട്ടിയന്റെ മുമ്പാകെ വൈകുന്നേരം 6 മണിക്ക് കുറ്റപത്രം സമർപ്പിക്കും. മാൾട്ടീസ് നിയമപ്രകാരം കുറ്റകൃത്യങ്ങൾ ചെയ്ത 14 വയസ്സുള്ള പ്രായപൂർത്തിയാകാത്തവർക്ക് കുറ്റം തെളിഞ്ഞാൽ ഒന്നോ രണ്ടോ ഡിഗ്രി കുറഞ്ഞ ശിക്ഷകളാണ് ലഭിക്കുക.തിങ്കളാഴ്ച രാവിലെ സെന്റ് ക്ലെയർ കോളേജിലെ ഒരു സ്കൂൾ മുറ്റത്താണ് കുത്തേറ്റ സംഭവം നടന്നത്, സ്കൂൾ ദിവസം ആരംഭിക്കുന്നതിന് മുമ്പ് കുട്ടികൾ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ ആഴ്ച സ്കൂളിൽ ഫോണുമായി പിടിക്കപ്പെട്ടതിനെത്തുടർന്ന് പ്രതിയെ രണ്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതാണ് . തിങ്കളാഴ്ച സ്കൂളിൽ തിരിച്ചെത്തിയപ്പോൾ, ആരാണ് തന്നെ അധ്യാപകരോട് “ഒറ്റുകൊടുത്തതെന്ന് ” ചെയ്തതെന്ന് കുട്ടി ചോദിച്ചു. പിനാളെ, പ്രതി ഇരയുടെ നേരെ പാഞ്ഞടുത്തുവെന്നും കത്തി ഉപയോഗിച്ച് കൈകളിലും നെഞ്ചിലും വെട്ടിയെന്നും ആരോപിക്കപ്പെടുന്നു.
മറ്റൊരു ആൺകുട്ടിയുടെ ഇടപെടലാണ് ഇരയെ കൂടുതൽ പരിക്കുകളിൽ നിന്ന് രക്ഷിച്ചത്. കുറ്റാരോപിതനായ ആൺകുട്ടിക്ക് അക്രമത്തിന്റെ ചരിത്രമൊന്നുമില്ല. സ്കൂളിൽ വർഷങ്ങളോളം പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് കുട്ടിയുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു. പെംബ്രോക്ക് സംഭവത്തിന്റെ വെളിച്ചത്തിൽ, സ്കൂളുകൾക്ക് മികച്ച പെരുമാറ്റവും വിദ്യാർത്ഥി ക്ഷേമവും പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന വഴികൾ പരിശോധിക്കാൻ ഏഴ് പേരടങ്ങുന്ന ഒരു ഉപദേശക സമിതി രൂപീകരിച്ചതായി ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.



