മാൾട്ടാ വാർത്തകൾ
ബേർഡ് ഹിറ്റ് : കാർഗോ വിമാനം മാൾട്ട വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി

പക്ഷി ഇടിച്ചതിനെ തുടർന്ന് ഒരു കാർഗോ വിമാനം മാൾട്ട വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ശനിയാഴ്ചയാണ് സംഭവം. ലിബിയയിലെ മിറ്റിഗ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന നാല് എഞ്ചിനുകളുള്ള മെസ്ക് എയർ ബോയിംഗ് 747 വിമാനത്തിന്റെ അകത്തെ ഇടതു എഞ്ചിനിൽ പക്ഷി ഇടിക്കുകയായിരുന്നു. ഇതോടെ വിമാനം എഞ്ചിൻ ഓഫാക്കി മാൾട്ടയിലേക്ക് തിരിച്ചുവിട്ടു. മാൾട്ടയിൽ രജിസ്റ്റർ ചെയ്ത വിമാനത്തിന് സാഫി ഏവിയേഷൻ പാർക്കിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.



