കേരളം

നോർക്ക കെയർ എൻറോൾമെന്റ്; ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം : പ്രവാസി കേരളീയർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്നതിനായി നോർക്ക റൂട്ട്സ് ഓൺലൈൻ സഹായ കേന്ദ്രം ആരംഭിച്ചു. 2025 നവംബർ 30 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 3.00 മുതൽ 3.45 വരെ വിഡിയോ കോൺഫറൻസിംഗ് മുഖേന സേവനം ലഭ്യമാകും.

എൻറോൾമെന്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും ഈ സമയത്ത് നേരിട്ട് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയും. നോർക്ക കെയറിൽ രജിസ്റ്റർ ചെയ്യുന്നതിൽ പലർക്കും രേഖകൾ അപ്‌ലോഡ് ചെയ്യുക, പ്രീമിയം വിശദാംശങ്ങൾ മനസിലാക്കുക, അക്കൗണ്ട് സജീവമാക്കുക തുടങ്ങിയവയിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, ഈ ഓൺലൈൻ സഹായ കേന്ദ്രം വലിയ ആശ്വാസമാകും.

വിദേശത്തുള്ള പ്രവാസികൾക്കും കേരളത്തിലേക്ക് മടങ്ങിയെത്തിയ റിട്ടേൺ പ്രവാസികൾക്കും ഈ ഒരൊറ്റ പ്ലാറ്റ്ഫോം വഴി തത്സമയം മാർഗനിർദേശം ലഭിക്കും.

സേവനം ഉപയോഗിക്കാൻ നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നൽകുന്ന വിഡിയോ കാൾ ലിങ്ക് വഴി പ്രവേശിക്കണം. എൻറോൾമെന്റിനുള്ള അവസാന തീയതി 2025 നവംബർ 30 ആയതിനാൽ, യോഗ്യരായവർ സമയത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button