അന്തർദേശീയം
കോംഗോയിൽ ഖനിയിലെ പാലം തകർന്ന് 32 പേർ കൊല്ലപ്പെട്ടു

ലുവാലാബ : തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. ലുവാലബ പ്രവിശ്യയിലെ കലാൻഡോ സൈറ്റിലാണ് അപകടമുണ്ടായത്. 49 പേർ കൊല്ലപ്പെട്ടെന്നും 20 പേരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പറയുന്നു.
ഈ വർഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണിത്. ഈ ഖനിയിൽ തൊഴിലാളികളും സൈനികരും തമ്മിൽ അപകടത്തിന് മുൻപ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ തൊഴിലാളികൾ ഖനിക്കകത്തെ ഇടുങ്ങിയ പാലത്തിലേക്ക് കയറി. ഇവർ തടിച്ചുകൂടി നിന്നപ്പോഴാണ് ഖനിയിൽ അപകടം സംഭവിച്ചതെന്നാണ് വിവരം.



