റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി യൂറോപ്പ്. ക്രൂഡോയിൽ,ബാങ്കിംഗ് മേഖലകളിൽ ഉപരോധം ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ
യൂറോപ്പ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് നിർദ്ദേശവുമായി യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ്.
യൂറോപ്പ് എത്രയും വേഗം റഷ്യൻ ക്രൂഡോയിലിനെ ആശ്രയിക്കുന്നത് നിർത്തണമെന്ന നിർദേശവുമായി യൂറോപ്യൻ യൂണിയൻ. ഇതിനുവേണ്ടി ആറുമാസത്തെ സമയം നൽകും. അതേസമയം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം എണ്ണയും ഈ വർഷം അവസാനത്തോടെ നിർത്തലാക്കുമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് പറഞ്ഞു. ഇത് എളുപ്പമല്ലെന്നും എന്നാൽ ഈ വിഷയത്തിൽ നമ്മൾ ജാഗ്രത പൂർവ്വം പ്രവർത്തിക്കേണ്ടതുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
ഉക്രൈനിലെ നഗരങ്ങളിൽ മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങൾ ചെയ്ത മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമാക്കുകയും അവർക്ക് എതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.
റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ യെസ്ബർ ബാങ്ക്, സ്വിഫ്റ്റ് ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും അവർ അറിയിച്ചു.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്