കേരളം
കാർ മെട്രോ പില്ലറിൽ ഇടിച്ച് ഇടപ്പള്ളിയിൽ രണ്ട് പേർ മരിച്ചു

കൊച്ചി : എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (20) മുനീർ (22) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു.



