ദേശീയം

ശാസംമുട്ടി ഡൽഹി; വായു ഗുണനിലവാര സൂചിക 264 ആയി

ന്യൂഡൽഹി : ഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച കൂടുതൽ മോശമായി തുടരുന്നതായി റിപ്പോർട്ട്. അന്തരീക്ഷത്തിൽ കനത്ത മൂടൽ മഞ്ഞും, പുക‍യും നിറഞ്ഞതോടെ ഡൽഹി നിവാസികൾ ബുദ്ധിമുട്ടുകയാണ്. മൂടൽ മഞ്ഞ് നിറഞ്ഞതോടെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിംഗ് ആന്‍റ് റിസർച്ച് ഡാറ്റ പ്രകാരം തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച 264 ആയി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത് ഗുണനിലവാര സൂചികയുടെ മോശം വിഭാഗത്തിലാണ്പെടുന്നത്. അതേസമയം വായു ഗുണനിലവാരം മെച്ചപ്പെടുകയാണെന്നാണ് സർക്കാരിന്‍റെ വാദം. വായു ഗുണനിലവാര സൂചിക 202 ആയി മെച്ചപ്പെട്ടെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് അറിയിച്ചു. എന്നാൽ സർക്കാർ കള്ള കണക്കാണ് ഉയർത്തി പിടിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ദീപാവലിക്ക് ശേഷമാണ് തലസ്ഥാനത്തെ വായു ഗുണനിലവാരം വളരെ മോശമായതെന്നാണ് വിവരം.

അതിനിടെ വായു മലിനീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ബിഹാറിലേക്ക് പോയെന്ന് കോൺഗ്രസ് ആരോപിച്ചു. വായു മലിനീകരണം മൂലമുളള ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button