മാൾട്ടാ വാർത്തകൾ
അറ്റകുറ്റപ്പണി : വല്ലെറ്റയിലടക്കം ജലവിതരണം തടസപ്പെടാൻ സാധ്യതയെന്ന് വാട്ടർ സർവീസസ് കോർപ്പറേഷൻ

മാൾട്ടയിലെ ചിലയിടങ്ങളിൽ ജലവിതരണം തടസപ്പെടാൻ സാധ്യതയെന്ന് വാട്ടർ സർവീസസ് കോർപ്പറേഷൻ. സൈല സ്ട്രീറ്റിലെ ഉയർന്ന മർദ്ദമുള്ള പ്രധാന പൈപ്പിൽ അടിയന്തര ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാത്രി പല പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടുകയോ താഴ്ന്ന മർദ്ദം ഉണ്ടാകുകയോ ചെയ്തേക്കാമെന്നാണ് അറിയിപ്പ്. വല്ലെറ്റ, ഫ്ലോറിയാന, ഹാംറൂണിന്റെ ചില ഭാഗങ്ങൾ, സാന്താ വെനേര, ബിർകിർക്കരയുടെ ചില ഭാഗങ്ങൾ എന്നിവയെയാണ് ബാധിക്കുക. വ്യാഴാഴ്ച പുലർച്ചെ വരെ പ്രവൃത്തികൾ നീളും. അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കാനും ജലവിതരണ തടസ്സങ്ങൾ കുറയ്ക്കാനും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കോർപ്പറേഷൻ അറിയിച്ചു.



