ചെര്‍ണോബില്‍ ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം

ചെര്‍ണോബില്‍ : ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള നായകള്‍ നീല നിറത്തില്‍ കാണപ്പെടുന്നതില്‍ ആശങ്കയറിയിച്ച് നായകളുടെ പരിപാല സംഘടനയായ ‘ഡോഗ്സ് ഓഫ് ചെര്‍ണോബില്‍’. നായകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നെങ്കില്‍ ഇതിന്റെ കാരമെന്തെന്ന് വ്യക്തമല്ല.
1986ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ പിന്തലമുറയില് പെട്ടതാണ് ഈ നായ്ക്കള്‍. ഈ നായ്ക്കളെ നിലവില്‍ ഡോഗ്സ് ഓഫ് ചെര്‍ണോബില്‍ സംഘടന പരിപാലിക്കുകയാണ്. വെറും ഒരു ആഴ്ചയ്ക്കുള്ളിലാണ് ഈ മാറ്റം സംഭവിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.
‘ചെര്‍ണോബിലില്‍ കണ്ടെത്തിയ നീലനിറത്തിലുള്ള നായ്ക്കള്‍. നമ്മള് ചര്‍ച്ച ചെയ്യേണ്ടുന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവമാണിത്. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടുന്നതിനായി ഞങ്ങള്‍ അവിടെയുണ്ടായിരുന്നു. പൂര്‍ണമായും നീലനിറമായ മൂന്ന് നായ്ക്കളെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കും കൃത്യമായി അറിയില്ല’ എന്നാണ് ഓര്ഗനൈസേഷന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
1986 ഏപ്രില്‍ 26ന് സോവിയറ്റ് യുക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ ഉണ്ടായ അപകടത്തിന് ശേഷം ഈ പ്രദേശം ജനവാസമില്ലാത്തതാണ്. അജ്ഞാത രാസവസ്തുവുമായി സമ്പര്‍ക്കം പുലര്ത്തിയതാകാം നായകളുടെ നീല നിറത്തിന് കാരണമെന്ന് പരിചാരകര്‍ സംശയിക്കുന്നത്. വ്യാവസായിക രാസവസ്തുക്കളുമായോ പ്രദേശത്ത് കാണപ്പെടുന്ന ഘനലോഹങ്ങളുമായോ സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാന കാരണം കണ്ടെത്താന്‍, ഗവേഷകര്‍ ഇപ്പോള്‍ മൃഗങ്ങളുടെ രോമങ്ങള്‍, തൊലി, രക്ത സാമ്പിളുകള്‍ എന്നിവ പരിശോധനക്കായി ശേഖരിച്ചുവരികയാണ്.



