ഇന്ത്യ റൂബിളിലേക്ക് മാറുന്നതിനെ പിന്തുണച്ച് തോമസ് ഐസക്ക് ; റഷ്യ-ഉക്രൈന് യുദ്ധം ഇന്ത്യയ്ക്ക് അസാധാരണ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും ഐസക്ക്
ന്യൂഡല്‍ഹി: റഷ്യയ്ക്കെതിരെ പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പങ്കെടുക്കാതെയും റഷ്യ-ഉക്രൈന് യുദ്ധത്തില്‍ റഷ്യയ്ക്കെതിരായി വോട്ടു ചെയ്യാതെയും ഇന്ത്യഎടുത്ത നിലപാടിനെ ശശി തരൂര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചപ്പോള്‍ ആ നിലപാടിനെ പിന്തുയ്ക്കുകയാണ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക്.
മാത്രമല്ല, ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ വേണ്ടി റൂബിളില്‍ ഇടപാടു നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെയും മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തോമസ് ഐസക്ക് അനുകൂലിക്കുന്നു.
പുതിയ റഷ്യ-ഇന്ത്യ നാണയക്കരാര്‍ പ്രസക്തമാണെന്നാണ് തോമസ് ഐസക്കിന്റെ വിലയിരുത്തല്‍. ഏറെ ആലോചിച്ച് മോദി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനാണ് സിപിഎം നേതാവും ചിന്ത പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കസേരയിലിരിക്കാന്‍ പോകുന്ന വ്യക്തിയുമായ തോമസ് ഐസക്ക് പിന്തുണയ്ക്കുന്നത്. “ഇവിടെയാണ് പുതിയ ഇന്ത്യ-റഷ്യ നാണയക്കരാര്‍ പ്രസക്തമാകുന്നത്. ഡോളറും യൂറോയും ഒഴിവാക്കി റഷ്യയുമായുള്ള വ്യാപാരം റൂബിളിലും രൂപയിലും നടത്താനാണ് ധാരണയായിട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ഇത്തരമൊരു രീതിയായിരുന്നു അത് തിരിച്ചുകൊണ്ടുവന്നു. ഇന്ത്യ റഷ്യയിലും റഷ്യ ഇന്ത്യയിലും ഏതാനും ബാങ്കുകളില്‍ അക്കൗണ്ട് തുറന്നു.റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുമ്ബോള്‍ അതിന്റെ വില ഇന്ത്യയിലെ റഷ്യയുടെ അക്കൗണ്ടിലേക്ക് രൂപയില്‍ അടയ്ക്കും. അതുപോലെ ഇന്ത്യ കയറ്റുമതി ചെയ്യുമ്ബോള്‍ നമ്മുടെ കയറ്റുമതിക്കാര്‍ക്കുള്ള വില റഷ്യയിലെ നമ്മുടെ അക്കൗണ്ടില്‍ റൂബിളില്‍ റഷ്യക്കാരും അടയ്ക്കും”- തോമസ് ഐസക്ക് ലേഖനത്തില്‍ എഴുതുന്നു.
ഇനി ഇതുകൊണ്ട് എന്തൊക്കെയാണ് ഇന്ത്യയ്ക്കുള്ള നേട്ടമെന്നും ഐസക്ക് പറഞ്ഞുവെയ്ക്കുന്നു. “യുദ്ധം തുടങ്ങുന്നതിനു മുന്‍പുള്ള വിലയ്ക്ക് ക്രൂഡോയില്‍ ഇന്ത്യയ്ക്ക് ലഭിക്കും. പിന്നെ റഷ്യ ഇന്ത്യയില്‍ നിന്നും വളരെ കുറിച്ച് ഉല്പന്നങ്ങളേ ഇറക്കുമതി ചെയ്യുന്നുള്ളൂ. ഇന്ത്യയാവട്ടെ എണ്ണയും ആയുധങ്ങളുമായി വലിയ തോതില്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ പരിഹരിച്ചേ തീരൂ. ഇതിന് ഒരൊറ്റ മാര്‍ഗമേയുള്ളൂ. റഷ്യ കൂടുതല്‍ ചരക്കുകള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുക. അങ്ങിനെ നമ്മുടെ കയറ്റുമതി വര്‍ധിക്കാന്‍ സഹായിക്കും. അമേരിക്കന്‍ ഉപരോധമൊന്നും ഇതിന് തടസ്സമല്ല. ശ്രമിച്ചാല്‍ കേരളത്തിലെ കശുവണ്ടിയ്ക്കും തേലിയ്ക്കും കയറിനും ഗുണം കിട്ടും. “- തോമസ് ഐസക്ക് പറയുന്നു.Â