ട്വിറ്റര്‍ സ്വന്തമാക്കി ഇലോണ്‍ മസ്ക്
സാന്‍ഫ്രാന്‍സിസ്കോ: സമൂഹ മാധ്യമമായ ‘ട്വിറ്റര്‍’ വാങ്ങാന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്.
4,400 കോടി യു.എസ് ഡോളറിനാണ് ‘ടെസ്ല’ സി.ഇ.ഒ ആയ മസ്ക് ഇടപാട് ഉറപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തില്‍ ‘ട്വിറ്റര്‍’ ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താന്‍ ഈ ഇടപാട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞു. വില്പന പൂര്‍ത്തിയാകുന്നതോടെ സ്വകാര്യ കമ്പനിയാകുമെന്ന് ‘ട്വിറ്ററും’ അറിയിച്ചു.
ഓഹരിയുടമകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ട്വിറ്റര്‍ വാങ്ങല്‍ ഇടപാട് സംബന്ധിച്ച് ഇലോണ്‍ മസ്കുമായി ട്വിറ്റര്‍ ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. മസ്ക് മുന്നോട്ടുവെച്ച ഏറ്റെടുക്കല്‍ ഇടപാട് തിങ്കളാഴ്ച പുലര്‍ച്ചെ ചര്‍ച്ച ചെയ്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്