അന്തർദേശീയം

ജപ്പാൻറെ ആദ്യമായി വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടു

ടോക്കിയോ : ജപ്പാന് ആദ്യമായി വനിതാ പ്രധാനമന്ത്രി. സനെ തകൈച്ചി ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സനെ തകൈച്ചി. ജപ്പാന്റെ മുൻ ആഭ്യന്തര- സാമ്പത്തിക സുരക്ഷാമന്ത്രിയാണ് 64-കാരിയായ സനെ തകൈച്ചി. ഒക്ടോബർ മൂന്നിന് ലിബറൽ ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷയായി തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

“ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുന്നതിനും ഭാവി തലമുറകൾക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനർനിർമ്മിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു,” സനെ തകൈച്ചി പറഞ്ഞു. തകൈച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി), ചൈനയോടുള്ള കടുത്ത നിലപാടും കുടിയേറ്റ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്ന വലതുപക്ഷ നിപ്പോൺ ഇഷിനുമായി (ജപ്പാൻ ഇന്നൊവേഷൻ പാർട്ടി) ചേർന്നതായി തിങ്കളാഴ്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ആദ്യ റൗണ്ട് വോട്ടെടുപ്പിൽ സനെ തകൈച്ചി 237 വോട്ടുകൾ നേടിയതോടെ 465 സീറ്റുകളുള്ള ലോവർ ഹൗസിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആവശ്യകത ഇല്ലാതായി എന്ന് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. പാർലമെന്ററി സീറ്റുകളുടെ കുറവ്, സൗജന്യ ഹൈസ്കൂൾ വിദ്യാഭ്യാസം, ഭക്ഷ്യ ഉപഭോഗ നികുതിയിൽ രണ്ട് വർഷത്തെ താൽക്കാലിക വിരാമം തുടങ്ങിയ ജെഐപി നയങ്ങളെ പിന്തുണയ്ക്കാൻ തകൈച്ചി സമ്മതിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button