അന്തർദേശീയം
ഇന്തോനേഷ്യയിൽ 6.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം

ജക്കാർത്ത : ഇന്തോനേഷ്യയിൽ ഭൂചലനം. പാപുവ പ്രവിശ്യയിൽ വ്യാഴാഴ്ച 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. 70 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
അബേപുര നഗരത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച് 62,000-ത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.