ദേശീയം

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി ഒന്ന് മുതൽ പ്രവര്‍ത്തനരഹിതമാകും

ന്യൂഡൽഹി : നിലവിലുള്ള പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനരഹിതമാകും. വ്യാജ പാന്‍ കാര്‍ഡുകളുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, 10,000 രൂപ പിഴ ചുമത്താം.

പാന്‍, ആധാര്‍ ഓണ്‍ലൈനായി എങ്ങനെ ലിങ്ക് ചെയ്യാം

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (http://incometax.gov.in/) സന്ദര്‍ശിച്ച് ക്വിക്ക് ലിങ്കിന് താഴെ ‘ലിങ്ക് ആധാര്‍’ തെരഞ്ഞെടുക്കുക.

പിഴ അടയ്ക്കാന്‍ ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും വിശദാംശങ്ങള്‍ നല്‍കി ‘ഇ-പേ ടാക്‌സ്’ അടയ്ക്കുക.

4-5 ദിവസങ്ങള്‍ക്ക് ശേഷം, incometax.gov.in-ലെ ‘ലിങ്ക് ആധാര്‍’ സന്ദര്‍ശിക്കുക, OTP ഉപയോഗിച്ച് വാലിഡേറ്റ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button