കാറിനുള്ളിൽ കുടുങ്ങിയത് മണിക്കൂറുകൾ; മാറ്റർ ഡീ കാർപാർക്കിൽ ഒരുവയസുകാരന് ദാരുണാന്ത്യം

മേറ്റർ ഡീ ഹോസ്പിറ്റൽ കാർപാർക്കിൽ ഒരു വയസ്സുകാരനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. കുഞ്ഞ് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ആരും ശ്രദ്ധിക്കാതെ കാറിൽ ചെലവഴിച്ചതായാണ് കരുതുന്നത്. മാൾട്ടീസ് പൗരന്മാരായ മാതാപിതാക്കൾ, മേറ്റർ ഡീ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ്.
മരണത്തിലേക്ക് നയിച്ച ദാരുണമായ സാഹചര്യങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.മേറ്റർ ഡീ ആശുപത്രിക്ക് സമീപമുള്ള ചൈൽഡ് കെയർ സെന്ററിൽ കുഞ്ഞിനെ ഇറക്കേണ്ടതായിരുന്നുവെന്നാണ് വിവരം. മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മ പോയപ്പോഴാണ് കുട്ടി അവിടെ ഇല്ലെന്ന വിവരം ലഭിച്ചത്. ഓടി കാറിനടുത്തേക്ക് ‘അമ്മ എത്തിയെങ്കിലും കാറിലുണ്ടായിരുന്ന കുട്ടി ബോധരഹിതനാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിക്ക് സംഭവസ്ഥലത്ത് തന്നെ സിപിആർ നൽകിയെങ്കിലും മരിച്ചതായി പ്രഖ്യാപിച്ചു.
ഡോ. മോണിക്ക ബോർഗ് ഗാലിയയുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും പോലീസ് അന്വേഷണവും ആരംഭിച്ചു.