അന്തർദേശീയം
മ്യാൻമറിൽ സൈന്യം നടത്തിയ പാരഗ്ലൈഡർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു

യാൻഗൂൺ : മ്യാൻമറിൽ സൈന്യം നടത്തിയ പാരഗ്ലൈഡർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി സാഗയിങ് മേഖലയിലെ ഗ്രാമത്തിൽ രണ്ടുതവണ ആക്രമണങ്ങൾ ഉണ്ടായി.
ബുദ്ധമത ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടിയവർക്കും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനും നേരെയായിരുന്നു രാത്രി എട്ടിനും പതിനൊന്നും ആക്രമണം. എൺപതുപേർക്ക് പരിക്കേറ്റു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച സൈന്യവും സായുധ പ്രതിപക്ഷ ഗ്രൂപ്പുകളും സംഘടനകളും തമ്മിൽ 2021 മുതൽ മ്യാൻമറിൽ ഏറ്റുമുട്ടലിലാണ്.